Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UDF Seat Division

യു​ഡി​എ​ഫ് സീ​റ്റ് വി​ഭ​ജ​നം; പു​തു​യു​ഗ യാ​ത്ര​യ്ക്കി​ടെ ര​ണ്ടാം​ഘ​ട്ട ച​ർ​ച്ച

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: യു​​​​ഡി​​​​എ​​​​ഫ് ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​ക​​​​ളു​​​​മാ​​​​യു​​​​ള്ള സീ​​​​റ്റ് വി​​​​ഭ​​​​ജ​​​​ന​​​​ത്തി​​​​ന്‍റെ ര​​​​ണ്ടാം​​​​ഘ​​​​ട്ട ച​​​​ർ​​​​ച്ച​​​​ക​​​​ൾ പു​​​​തു​​​​യു​​​​ഗ യാ​​​​ത്ര​​​​യ്ക്കി​​​​ടെ ആ​​​​രം​​​​ഭി​​​​ച്ചു. കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് ഒ​​​​ഴി​​​​കെ​​​​യു​​​​ള്ള പ്ര​​​​ധാ​​​​ന ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​ക​​​​ളു​​​​മാ​​​​യി സീ​​​​റ്റു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം സം​​​​ബ​​​​ന്ധി​​​​ച്ച് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന നേ​​​​തൃ​​​​ത്വവു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ ആ​​​​ദ്യ​​​​ഘ​​​​ട്ട ച​​​​ർ​​​​ച്ച​​​​യി​​​​ൽ ധാ​​​​ര​​​​ണ​​​​യാ​​​​യി​​​​രു​​​​ന്നു. ജ​​​​യ​​​​സാ​​​​ധ്യ​​​​ത​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ, വ​​​​ച്ചുമാ​​​​റേ​​​​ണ്ട സീ​​​​റ്റു​​​​ക​​​​ൾ അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​യു​​​​ടെ കാ​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണ് ര​​​​ണ്ടാം​​​​ഘ​​​​ട്ട ച​​​​ർ​​​​ച്ച​​​​യി​​​​ൽ തീ​​​​രു​​​​മാ​​​​നി​​​​ക്കേ​​​​ണ്ട​​​​ത്.

പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ ന​​​​യി​​​​ക്കു​​​​ന്ന പു​​​​തു​​​​യു​​​​ഗ യാ​​​​ത്ര തു​​​​ട​​​​ങ്ങി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ​​​​യും യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ​​​​യും പ്ര​​​​മു​​​​ഖ നേ​​​​താ​​​​ക്ക​​​​ളെ​​​​ല്ലാം ഇ​​​​ന്ന​​​​ലെ കാ​​​​സ​​​​ർ​​​​ഗോ​​​​ഡുണ്ടാ​​​​യി​​​​രു​​​​ന്നു. സീ​​​​റ്റ് വി​​​​ഭ​​​​ജ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച് പ്രാ​​​​ഥ​​​​മി​​​​ക ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യ​​​​ങ്ങ​​​​ളും ന​​​​ട​​​​ന്ന​​​​താ​​​​യാ​​​​ണ് സൂ​​​​ച​​​​ന. ഞാ​​​​യ​​​​ർ, തി​​​​ങ്ക​​​​ൾ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യി യു​​​​ഡി​​​​എ​​​​ഫ് സീ​​​​റ്റ് വി​​​​ഭ​​​​ജ​​​​ന ച​​​​ർ​​​​ച്ച​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​നാ​​​​ണ് ശ്ര​​​​മം. ഞാ​​​​യ​​​​റാ​​​​ഴ്ച യാ​​​​ത്ര​​​​യ്ക്ക് അ​​​​വ​​​​ധി​​​​യാ​​​​യ​​​​തി​​​​നാ​​​​ൽ പ​​​​ര​​​​മാ​​​​വ​​​​ധി ഘ​​​​ട​​​​ക​​​​ക​​​​ക്ഷി നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി ച​​​​ർ​​​​ച്ച​​​​യു​​​​ണ്ടാ​​​​കും.

മു​​​​സ്‌​​​​ലിം​​​​ ലീ​​​​ഗു​​​​മാ​​​​യി ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ മ​​​​ത്സ​​​​രി​​​​ച്ച 25 സീ​​​​റ്റു​​​​ക​​​​ളി​​​​ൽ ഇ​​​​ത്ത​​​​വ​​​​ണ​​​​യും മ​​​​ത്സ​​​​രി​​​​ക്കാ​​​​ൻ ഏ​​​​ക​​​​ദേ​​​​ശ ധാ​​​​ര​​​​ണ​​​​യു​​​​ണ്ടാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. സ്വ​​​​ത​​​​ന്ത്ര​​​​രെ മ​​​​ത്സ​​​​രി​​​​പ്പി​​​​ച്ച ര​​​​ണ്ടു സീ​​​​റ്റു​​​​ക​​​​ൾ ഇ​​​​ക്കു​​​​റി​​​​യും ലീ​​​​ഗ് പൊ​​​​തുസ്വ​​​​ത​​​​ന്ത്ര​​​​ർ​​​​ക്കാ​​​​യി വി​​​​ട്ടു​​​​ന​​​​ൽ​​​​കാ​​​​നാ​​​​ണ് സാ​​​​ധ്യ​​​​ത.

ആ​​​​ർ​​​​എ​​​​സ്പി​​​​യു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ ആ​​​​ദ്യ​​​​ഘ​​​​ട്ട ച​​​​ർ​​​​ച്ച​​​​യി​​​​ലും അ​​​​ഞ്ച് സീ​​​​റ്റു​​​​ക​​​​ളി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ ധാ​​​​ര​​​​ണ​​​​യു​​​​ണ്ടാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, ഏ​​​​തൊ​​​​ക്കെ സീ​​​​റ്റു​​​​ക​​​​ൾ പ​​​​ര​​​​സ്പ​​​​രം വി​​​​ട്ടുന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന കാ​​​​ര്യ​​​​മാ​​​​ണ് ഇ​​​​നി ച​​​​ർ​​​​ച്ച ചെ​​​​യ്തു തീ​​​​രു​​​​മാ​​​​നി​​​​ക്കേ​​​​ണ്ട​​​​ത്. ഇ​​​​തി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സും ലീ​​​​ഗും ആ​​​​ർ​​​​എ​​​​സ്പി​​​​യും പ​​​​ര​​​​സ്പ​​​​രം വ​​​​ച്ചുമാ​​​​റേ​​​​ണ്ട സീ​​​​റ്റു​​​​ക​​​​ളു​​​​മുണ്ട്. കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സു​​​​മാ​​​​യു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ൾ സീ​​​​റ്റു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ ആ​​​​ദ്യ​​​​ഘ​​​​ട്ടം മു​​​​ത​​​​ൽ വ​​​​ഴി​​​​മു​​​​ട്ടി നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​ണ്.

ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ 10 സീ​​​​റ്റു​​​​ക​​​​ളി​​​​ൽ മ​​​​ത്സ​​​​രി​​​​ച്ച ജോ​​​​സ​​​​ഫ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന് ആ​​​​റു സീ​​​​റ്റു​​​​ക​​​​ളാ​​​​ണ് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന നേ​​​​തൃ​​​​ത്വം ജ​​​​യ​​​​സാ​​​​ധ്യ​​​​ത​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത്. ഇ​​​​ടു​​​​ക്കി അ​​​​ട​​​​ക്ക​​​​മു​​​​ള്ള സീ​​​​റ്റു​​​​ക​​​​ളി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ൾ മ​​​​ത്സ​​​​രി​​​​ച്ചാ​​​​ൽ മാ​​​​ത്ര​​​​മേ പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​ൻ ക​​​​ഴി​​​​യൂ എ​​​​ന്ന വാ​​​​ദ​​​​വും കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന നേ​​​​തൃ​​​​ത്വം ഉന്നയിക്കുന്നു. എ​​​​ട്ടു സീ​​​​റ്റു​​​​ക​​​​ളി​​​​ൽ അ​​​​ന്തി​​​​മ ധാ​​​​ര​​​​ണ​​​​യാ​​​​കു​​​​മെ​​​​ന്നാ​​​​ണ് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ന്‍റെ പ്ര​​​​തീ​​​​ക്ഷ.

ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സു​​​​മാ​​​​യി തു​​​​ട​​​​ർച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ത്താ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ല. ഇ​​​​തും ഇ​​​​ന്നും നാ​​​​ളെ​​​​യു​​​​മാ​​​​യി ന​​​​ട​​​​ക്കും. അ​​​​സോ​​​​സി​​​​യേ​​​​റ്റ് ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​ക​​​​ളു​​​​ടെ സീ​​​​റ്റു​​​​ക​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ലും ഇ​​​​തു​​​​വ​​​​രെ അ​​​​ന്തി​​​​മ ധാ​​​​ര​​​​ണ​​​​യാ​​​​യി​​​​ട്ടി​​​​ല്ല. ഇ​​​​വ​​​​രി​​​​ൽ പി.​​​​വി. അ​​​​ൻ​​​​വ​​​​റി​​​​ന്‍റെ പാ​​​​ർ​​​​ട്ടി ഒ​​​​ഴി​​​​കെ മ​​​​റ്റു​​​​ള്ള​​​​വ​​​​രു​​​​മാ​​​​യു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ത്തേ​​​​ണ്ട​​​​തു​​​​ണ്ട്.

Latest News

Up